Tuesday, November 27, 2007

പുളിക്കാത്ത മാമ്പഴം

അമ്പഴക്കൊമ്പത്തെ അണ്ണാറക്കണ്ണന്റെ കൈയിലെ മാമ്പഴം വീണുതാഴെ…
കാവതിക്കാക്കയും കൂട്ടുകാരും അത് ആരാരും കാണാതെ കൈക്കലാക്കി..
അമ്പഴക്കീഴിലായ് അണ്ണാറക്കണനാ മാമ്പഴം തേടിതിരഞ്ഞു വന്നൂ..
അത്തിമരക്കൊമ്പില്‍ കാവതികാക്കയാ മാമ്പഴം തിന്നാനായ് ഒരുങ്ങിനില്‍കേ..
അത്തിമരപൊത്തില്‍ നിന്നും വന്നൊരു കുരങ്ങച്ചാര മാമ്പഴം തട്ടിപ്പറിച്ചെടുത്തൂ..
മാമ്പഴം വഴുതി നിലത്തുവീണു വീണ്ടും അണ്ണാറക്കന്റെ കൈയിലെത്തി…
ആരുടെ മാമ്പഴം ആരുടെ മാമ്പഴം കലഹിച്ചുനിന്നവര്‍ മൂന്നുപേരും…
അതുവഴിപോയൊരാമുയലച്ചന്‍ മാമ്പഴം വേഗം കഴിച്ചു തീര്ത്തു..
കലഹങ്ങല്‍ തീര്ന്നപ്പോല്‍ മാമ്പഴം കാണാതെ മൂവരും നാണിച്ചു വിടപറഞ്ഞു…

14 comments:

മയില്‍പ്പീലി said...

ഒരുകുട്ടി കവിത

മന്‍സുര്‍ said...

മയില്‍പീലി...

എന്നും വന്നു നോക്കും ഞാന്‍ മാമ്പഴമുണ്ടോന്ന്‌
പക്ഷേ നിരാശനായി മടങ്ങി പോകും
ഇന്നും വന്നു....സന്തോഷായി

പുളിക്കാത്ത മാമ്പഴം മധുരിച്ചു ട്ടോ..
നനായിരിക്കുന്നു...ഇത്‌ കഥയാക്കി പറഞ്ഞിരുന്നെങ്കില്‍
ഇതിലും മനോഹരമാക്കുമായിരുന്നു

ആദ്യത്തെ പോസ്റ്റിന്‌ അഭിനന്ദനങ്ങള്‍

മഴത്തുള്ളികിലുക്കത്തില്‍ ഈ ബ്ലോഗ്ഗിന്റെ ലിങ്ക്‌ ആഡ്‌ ചെയ്യട്ടെ..

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഒരു പോസ്റ്റുമില്ലാത്ത ഗുട്ടി ഏതു ഗുട്ടീന്നു കരുതി ഇരിക്കാരുന്നു..
ഗൊള്ളാം ഗുട്ടീ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും..
ഒരു ഗുട്ടീടെ കവിത ഗൊള്ളാം..:)

ഹരിശ്രീ said...

മയില്‍പ്പീലി,

കുട്ടിക്കഥാ കവിത കൊള്ളാം

മയില്‍പ്പീലി said...

മന്‍സൂര്‍ ഇക്കാ,

ഒത്തിരി നന്ദി.

മഴത്തുള്ളിക്കിലുക്കത്തില്‍ ലിങ്ക് ചെയ്തോളൂ.

പ്രയാസീ ചേട്ടാ,

നന്ദി.

ഹരിശ്രീ, നന്ദി.

സൂര്യപുത്രന്‍ said...

mayilppeeli

kuttikkdha kavida nannayirikkunnu.

ഉപാസന || Upasana said...

ഉപാസനയുടെ സ്വാഗതം ബൂലോകത്തിലേക്ക്
കുട്ടിക്കവിത നന്നായി
:)
ഉപാസന

മയില്‍പ്പീലി said...

സൂര്യപുത്രാ: നന്ദി.

ഉപാസന: ഒരുപാട് നന്ദി.

:: niKk | നിക്ക് :: said...

ഇനിയും പുളിക്കാത്ത മാമ്പഴം കൊള്ളാം :)

ശ്രീ said...

ഈ കുട്ടിക്കവിത വളരെ നന്നായിട്ടുണ്ട്.
നല്ല താളത്തില്‍‌ പാടാനാകുന്നുണ്ട്.
:)

ഉപാസന || Upasana said...

മയില്പീലി
കുട്ടിക്കവിത കൊള്ളാം ട്ടോ
:)
ഉപാസന

Unknown said...

നല്ല ഗുണ പാഠം

മയില്‍പ്പീലി said...

നിക്ക്,

ശ്രീ,

ഉപാസന,

അനൂപ്,

നന്ദി.

:)

Umesh Pilicode said...

കൊള്ളാമല്ലോ !!!!!!!!!